തൃശൂര്‍: സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ പിതാവായി മുകേഷെത്തുന്നു. തൃശൂര്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പിതാവും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രമെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. ‘ഒരു അപ്പര്‍മിഡില്‍ ക്ലാസ് ബിസിനസ്സ് കുടുംബത്തിന്റെ കഥയാണ് സത്യന്‍ പറയുന്നത്. ദുല്‍ഖര്‍ ആദ്യമായാണ് മുകേഷിനൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. തൃശൂര്‍ നഗരത്തിലാവും ചിത്രീകരണം’, സത്യന്‍ അന്തിക്കാട് പറയുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ഫാമിലി എന്റര്‍ടെയ്‌നറിന്റെ പ്രീപ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഇപ്പോള്‍. ജൂലൈയിലാവും ചിത്രീകരണം തുടങ്ങുക.