ബാംഗ്ലൂര്‍: സുമലതയെക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് തൂവാനത്തുമ്പികളിലെ ക്ലാരയെയാണെന്ന് നടി സുമലത. ക്ലാരയെ മറക്കാന്‍ മലയാള സിനിമ പ്രേമികള്‍ക്കാകില്ല. കാരണം എല്ല കാലത്തും എല്ലാ പ്രായക്കാര്‍ക്കിടയിലും ക്ലാര ചര്‍ച്ചയാണ്. തൂവനത്തുമ്പികള്‍,ന്യൂഡല്‍ഹി, ഇസബെല്ല, താഴ്‌വാരം, തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയെല്ലാം 80 കളിലെ മലയാള സിനിമയുടെ സ്വപ്‌ന സുന്ദരിയായിരുന്നു സുമലത. ഇപ്പോള്‍ നടിക്ക് മലയാളത്തിലേയ്ക്കു തിരിച്ചുവരാന്‍ മോഹം. മലയാളത്തില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട് എങ്കിലും ഒന്നും പ്രാധാന്യം ഇല്ലാത്ത കഥാപാത്രങ്ങളാണെന്നു താരം പറയുന്നു. മാത്രമല്ല നേരത്തെ തന്റെ കൂടെ അഭിനയിച്ചവര്‍ ഇന്നും മലയാള സിനിമയില്‍ തിളങ്ങുന്നുണ്ടെന്നും. തെലുങ്ക്, കന്നട ഭാഷകളില്‍ ഇപ്പോഴും സുമലത സജീവമാണ്. മൂര്‍ഖന്‍ എന്ന ജോഷി ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം. നല്ല അവസരങ്ങള്‍ വന്നാല്‍ മലയാളത്തിലേക്ക് തിരിച്ചുവരുമെന്നും സുമലത വ്യക്തമാക്കി.