ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവിനെ തൂക്കിലേറ്റി; യുദ്ധക്കുറ്റത്തിന് തൂക്കിലേറ്റപ്പെടുന്ന അഞ്ചാമത്തെ വ്യക്തിയാണ് നിസാമി

ധാക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവ് മോത്തിയുര്‍ റഹ്മാന്‍ നിസാമിയെ(73) തൂക്കിലേറ്റി. ധാക്കയിലെ സെന്‍ട്രല്‍ ജയിലില്‍ പ്രദേശിക സമയം 12.01നാണ് റഹ്മാനെ തൂക്കിലേറ്റിയത്. 1971ല്‍ ബംഗ്ലാദേശില്‍ നടന്ന യുദ്ധവുമായി ബന്ധപ്പെട്ടാണ് മോത്തിയൂറിന് കോടിതി വധശിക്ഷ വിധിച്ചത്. 2013 ഡിസംബറിനുശേഷം യുദ്ധക്കുറ്റത്തിന് തൂക്കിലേറ്റപ്പെടുന്ന പ്രതിപക്ഷത്തെ മുതിര്‍ന്ന അഞ്ചാമത്തെ നേതാവാണ് നിസാമി.കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടത്തിയെന്നതായിരുന്നു നിമിനെതിരെയുള്ള കുറ്റം. നിസാമിന് നല്‍കിയ വധശിക്ഷ കഴിഞ്ഞയാഴ്ച ബംഗ്ലാദേശ് സുപ്രീംകോടതി ശരിവെച്ചിരുന്നു. ശിക്ഷ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന് മോത്തിയൂര്‍ ദയാഹര്‍ജി നല്‍കിയിരുന്നെങ്കിലും അത് തള്ളി. തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്. അതിനിടെ നിസാമിയെ തൂക്കിലേറ്റിയതിനതിരെ ബംഗ്ലാദേശില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി ആളുകള്‍ തെരുവിലിറങ്ങി നിസാമിന് വേണ്ടി തെരുവിലിറങ്ങി. പ്ലക്കാര്‍ഡുകളുയര്‍ത്തിയും മുദ്രാവാക്യം വിളികളുമായായിരുന്നു പ്രതിഷേധം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിലെ ഭീകര സംഘടനയാണ്.

© 2024 Live Kerala News. All Rights Reserved.