കൊച്ചി: വൈശാഖന്‍ സംവിധാനം ചെയ്യുന്ന ലയാളത്തിലെ ബ്രഹ്മാണ്ഡചിത്രം പുലിമുരുകനില്‍ പുലിയില്ലെങ്കിലും കടുവയാണ് താരമാകുന്നത്. സപീറ്റര്‍ ഹെയ്ന്‍ മലയാളത്തിലെത്തുന്നതും മോഹന്‍ലാല്‍ യഥാര്‍ത്ഥ പുലിക്കൊപ്പം അഭിനയിക്കുന്നു. തുടങ്ങിയ വാര്‍ത്തകളെല്ലാം നമ്മള്‍ കേട്ടു.
ലാലേട്ടന്‍ പറയുന്നത് ഇങ്ങനെ. ‘സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ജൂലൈയില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി. ഞാനൊരു യഥാര്‍ത്ഥ കടുവക്കൊപ്പമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആദ്യം പുള്ളിപ്പുലിയെ ആയിരുന്നു ചിത്രത്തിന് വേണ്ടി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അതിന്റെ വേഗതതയും കാമറയും യോജിക്കുന്നില്ല. മാത്രമല്ല പുലിയുടെ പുറകെ ഓടുന്ന മനുഷ്യനെയും യാഥാര്‍ത്ഥ്യത്തോടെ കാണാന്‍ സാധിക്കില്ല. അക്കാര്യത്തില്‍ കടുവകളെ നമുക്ക് ഉപയോഗിക്കാം. അവയ്ക്ക് വലിപ്പവും ഭാരവും ഏറെയാണ്. ഏകദേശം 300 കിലോ. ഗ്രാഫിക്‌സും സിനിമയ്ക്കായി വേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സിനിമയിലെ എണ്‍പത് ശതമാനവും യഥാര്‍ത്ഥ കടുവയെ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഈ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കാനും ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്. മാത്രമല്ല ചിത്രത്തിന്റെ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇംഗ്ലീഷ് പതിപ്പും അത് കൂടാതെ ചൈനീസ്, സ്പാനിഷ് ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. മോഹന്‍ലാലിന്റെ ബ്രഹ്മണ്ഡ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധവൃന്ദം.