ചെന്നൈ: ആരാധകരെ നിരാശയിലാഴ്ത്തി കൊണ്ട് സമാന്ത സിനിമാലോകത്തോട് വിടപറയുന്നു. ഇനി കുറച്ചുകാലത്തേക്ക് സിനിമകളില്‍ അഭിനയിക്കുന്നില്ലെന്നും ഇതുവരെ നല്‍കിയ എല്ലാ പിന്തുണകള്‍ക്കും നന്ദിയെന്നും സമാന്ത ട്വിറ്ററിലൂടെ അറിയിച്ചു. എട്ട് മാസത്തോളമായി താന്‍ സിനിമകളുടെ ഷുട്ടിങ്ങ് തിരക്കിലായിരുന്നുവെന്നും ഇപ്പോള്‍ എല്ലാ ചിത്രീകരണങ്ങളും പൂര്‍ത്തിയായെന്നും താരം പറയുന്നു. തന്നെ ഏറ്റവുംഅധികം പിന്തുണച്ചത് കുടുംബാംഗങ്ങളാണ് എന്നാല്‍ തനിക്ക് നല്ലൊരു മകളാകാനോ സുഹൃത്താകാനോ കാമുകിയാകാനോ സാധിച്ചില്ലെന്ന് സമാന്ത പറയുന്നു വിജയ് നായകനായി എത്തിയ തെരിക്ക് ശേഷം സൂര്യ നായകനായി എത്തിയ 24 ആണ് സമാന്തയുടെ അവസാനം റിലീസ് ചെയ്ത ചിത്രങ്ങള്‍.