ബാംഗ്ലൂര്‍: സ്ത്രീകള്‍ക്ക് ജീവിക്കാന്‍ സുരക്ഷിതമായ സ്ഥലമല്ല ഇന്ത്യയെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി നടി പ്രിയാമണി. പെരുമ്പാവൂരിലെ ദളിത് പെണ്‍കുട്ടി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രിയാമണി നടത്തിയ ഈ പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മറുപടിയുമായി നടി രംഗത്തെത്തിയത്. സമൂഹത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്നതിന്റെ പേരിലാണ് രാജ്യവിരുദ്ധയെന്ന് വിളിക്കപ്പെടുന്നതെങ്കില്‍ അതില്‍ താന്‍ അഭിമാനം കൊള്ളുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ രാജ്യത്തെ പൗരയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്നും പ്രിയാമണി പറഞ്ഞു. പ്രിയാമണിയെ ആമിര്‍ ഖാന്റെ സഹോദരിയാണെന്നായിരുന്നു ചിലരുടെ വിമര്‍ശനം. രാജ്യത്ത് അസഹിഷ്ണുത പടരുന്നുവെന്ന ആമിര്‍ ഖാന്റെ പ്രസ്താവനക്കെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആമിറിന്റെ സഹോദരിയെന്ന വിശേഷണത്തില്‍ അഭിമാനമുണ്ടെന്നും നടി പറഞ്ഞു.