തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് മൂന്നിന് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തിലിന് ഫലം കൈമാറിയാണ് പ്രകാശനം ചെയ്യുക.
www.dhsekerala.gov.in
,
www.keralaresults.nic.in
,
www.results.itschool.gov.in
,
www.cdit.org
,
www.prd.kerala.gov.in
,
www.results.nic.in
, എന്നീ സൈറ്റുകളിലൂടെ അറിയാം.
പരീക്ഷാഫലം അറിയാന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ ഒരുക്കങ്ങള്‍ തയ്യാറാക്കി. പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ റിസല്‍റ്റ് പ്രസിദ്ധീകരിക്കുന്ന സമയം മുതല്‍ പരീക്ഷാഫലം ലഭിക്കും. ആന്‍േഡ്രായ്ഡ് വേര്‍ഷനിലുള്ള എല്ലാ സ്മാര്‍ട്ട് ഫോണിലും പ്ലേ സ്റ്റോറില്‍ നിന്നും പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.