മുംബൈ: ഒറ്റരാത്രികൊണ്ടുള്ള സുഖമല്ല ആവശ്യമെന്നും അത് പല വട്ടം തന്നെപോലെ അനുഭവിക്കണമെന്നും മോഡലും നടിയുമായ മേഗന്‍ ഫോക്‌സ്. താന്‍ പല തവണ ഒറ്റരാത്രി അനുഭവത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന ബോളിവുഡ് താരം സണ്ണിലിയോണിന്റെ വെളിപ്പെടുത്തലിനെ കൗണ്ടര്‍ ചെയ്യുകയാണ് മേഗന്‍. താന്‍ ഇതുവരെയും വണ്‍ നൈറ്റ് സ്റ്റാന്റില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും എന്നാല്‍ തനിക്ക് കടുത്ത പ്രണയം തോന്നുന്നവരുമായെല്ലാം കിടപ്പറ പങ്കുവെച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. തനിക്ക് പ്രണയം തോന്നാത്തവരോടൊപ്പം കിടപ്പറ ഒരിക്കലും ഇഷ്ടപ്പെടുന്നില്ലെന്നും സംഭവിച്ചിട്ടില്ലെന്നും മാക്‌സിം, എഫ്എച്ച്എം, പീപ്പിള്‍ എന്നിവയുടെയെല്ലാം സെക്‌സിയസ്റ്റ് പട്ടികയില്‍ വര്‍ഷങ്ങളായി ഒന്നാമതുള്ള ഈ 29 കാരി പറഞ്ഞു. ഇത്തരം ആശയങ്ങള്‍ തന്നെ അലോസരപ്പെടുത്തും. ഒറ്റരാത്രി അനുഭവവുമായി ബന്ധപ്പെട്ട് തന്നെ ഇതുവരെ ആരും സമീപിച്ചിട്ടുപോലുമില്ലെന്നും പറഞ്ഞു. ലൈംഗികതയുടെ കാര്യത്തില്‍ മാത്രമല്ല. സൃഷ്ടിപരമായ മോഹത്തെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ അഭിനയത്തില്‍ നിന്നു പോലും താന്‍ വിരമിക്കുമെന്നും അവര്‍ പറഞ്ഞു.