ബിബിസി റിപ്പോര്‍ട്ടറെ ഉത്തര കൊറിയ തടവിലാക്കി; തെറ്റായി വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ചാണ് അറസ്റ്റ്

പ്യോംഗ്യാംഗ്: തെറ്റായി വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് ബിബിസി റിപ്പോര്‍ട്ടറെ ഉത്തര കൊറിയ തടവിലാക്കിയതായി ചൈനീസ് ന്യൂസ് ഏജന്‍സി സിന്‍ഹുവ. കൊറിയയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് തെറ്റായി വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് ഉത്തര കൊറിയയില്‍ കറസ്‌പോണ്ടന്റായ ബിബിസി ലേഖകന്‍ റൂപ്പര്‍ട് വിംങ്ഫീല്‍ഡ് ഹേയ്‌സാനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് തടവില്‍ വച്ചത്. 36 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കൊറിയയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നണ്. 12 രാജ്യങ്ങളില്‍ നിന്നുള്ള 128 മുതിര്‍ന്ന പത്രക്കാരെ കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര കൊറിയ ക്ഷണിച്ചിരുന്നു.ഇതിനിടയില്‍ ലേഖകനെതിരെ പൊലീസ് നടപടി. പ്യോംഗ്യാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.