വാട്‌സ്ആപ്പില്‍ വീഡിയോ കോളിങ്ങ് ലഭ്യമാകും; ഉടന്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ എത്തും

വാട്‌സ് ആപ്പില്‍ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. പരീക്ഷണടിസ്ഥാനത്തില്‍ ബീറ്റാ ആപ്പില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേകം ഡിവൈസുകളില്‍ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍. ഫീച്ചര്‍ എന്നുമുതല്‍ എല്ലാ യൂസര്‍മാര്‍ക്കുമായി അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. വാട്‌സ്ആപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ആന്‍ഡ്രോയിഡ് പൊലീസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വോയ്‌സ് കോളിങ്ങ് ഫീച്ചറിന് സമാനമായി ഫീച്ചര്‍ ആദ്യഘട്ടത്തില്‍ പരിമിത ആളുകള്‍ക്ക് ലഭ്യമാക്കുമോ എന്നറിയില്ലെന്നും ആന്‍ഡ്രോയിഡ് പൊലീസ് പറയുന്നു.

© 2024 Live Kerala News. All Rights Reserved.