കൊച്ചി: മഴവില്‍ മനോരമയിലെ ഡി 3യില്‍ കഴിഞ്ഞ വ്യാഴാഴ്ചയിലെ എപിസോഡില്‍ നീരവും പേളിയും തമ്മില്‍ പ്രണയത്തിലായത്. ഡിത്രിയുടെ അവതാരകയായ പേളി വിധി കര്‍ത്താവായ നീരവ് ബവ്‌ലേചയെ വീഴ്ത്താന്‍ വസീഗരാ എന്ന തമിഴ് പാട്ടുമായി രംഗത്ത് വന്നു. നീരവ് പേളിയുടെ പാട്ടിനൊത്ത് നൃത്തവും ചെയ്തു. പിന്നീട് നീരാര്‍ളി എന്ന പേരില്‍ ഈ റൊമാന്‍സ് ഹിറ്റായി. പക്ഷേ ,തനിക്ക് നീരവിനോട് യാതൊരു റൊമാന്‍സുമില്ലെന്ന് പേളി ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ആദിലും പ്രിയാമണിയും പ്രസന്നമാസ്റ്ററും ചേര്‍ന്ന് ഗോസിപ്പ് പരത്തുന്നതായും പേര്‍ളി ആരോപിച്ചു.