ചെന്നൈ: കോളിവുഡിലെ മിന്നും താരങ്ങളായ വിക്രമും വിജയും അടുത്ത സുഹൃത്തുക്കളാണ്. ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കറാണ് ഇരുവരും വച്ച് സിനിമ ചെയ്യാന്‍ ആലോചിക്കുന്നത്. രജനികാന്തിന്റെ യന്തിരന്റെ രണ്ടാം ഭാഗത്തിന് ശേഷം ഈ ചിത്രം ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. നേരത്തേ വിജയ് യെ നായകനാക്കി ത്രീ ഇഡിയറ്റ്‌സിന്റെ റീമേക്ക് നന്‍പന്‍ ഒരുക്കിയ ഷങ്കറിന്റെ അന്യനിലും ഐ യിലും നായകന്‍ വിക്രമായിരുന്നു. ഇതിനിടെ ഇരുവരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതും ഒരേദിനത്തില്‍.
വിക്രത്തിന്റെ പുതിയ ചിത്രം ഗരുഡയും വിജയ് യുടെ വിജയ് 60 എന്ന ചിത്രവുമാണ് ഒരേ ദിവസം റിലീസ് ചെയ്യുക. വിജയ് യുടെ ചിത്രത്തില്‍ മലയാളിയായ നടി കീര്‍ത്തി സുരേഷാണ നായിക. തിരു സംവിധാനം ചെയ്യുന്ന വിക്രത്തിന്റെ ചിത്രത്തില്‍ കാജല്‍ അഗര്‍വാളും. രണ്ടു പേരുടെയും ചിത്രങ്ങള്‍ ഈ വര്‍ഷം ഒരേ ദിവസം റിലീസ് ചെയ്യുമെന്നാണ് കേള്‍ക്കുന്നത്. നേരത്തേ ഇരുവരും ബോക്‌സോഫീല്‍ ഏറ്റുമുട്ടിയപ്പോള്‍ 11 സമനിലയായിരുന്നു ഫലം. വിജയ് യുടെ തമിഴനും വിക്രത്തിന്റെ ജെമിനിയും ഏറ്റുമുട്ടിയപ്പോള്‍ ജെമിനി വിജയം നേടിയപ്പോള്‍ പിന്നാലെ വിക്രത്തിന്റെ മജയും വിജയ് യുടെ ശിവകാശിയും ഏറ്റുമുട്ടിയപ്പോള്‍ ശിവകാശിയായിരുന്നു വന്‍ ഹിറ്റായത്.