പുനലൂരില്‍ യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; കൃത്യത്തിന് ശേഷം സഹോദരന്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു

കൊല്ലം: പുനലൂരിനടുത്ത് നരിക്കലില്‍ സഹോദരന്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മേഴ്‌സിയാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം സഹോദരന്‍ തോമസ് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.