ന്യൂഡല്‍ഹി: സാധാരണ ക്രിമിനലുകളെ നിരീക്ഷിക്കാനാണ് പൊലീസോ മറ്റേതെങ്കിലും അതോറിറ്റികളോ സിസിടിവി സ്ഥാപിക്കുക. എന്നാല്‍ ഭരണസിരാകേന്ദ്രമായ ഡല്‍ഹിയില്‍ ക്രിമിനലുകളാണ് പൊലീസിന്റെ നീക്കങ്ങളറിയാന്‍ സിസിടിവി സ്ഥാപിച്ചിട്ടുള്ളത്. ദക്ഷിണ ഡല്‍ഹിയില്‍ സമ്പന്നര്‍ നിരന്തരമായി ചൂതാട്ടത്തിലേര്‍പ്പെടുന്ന പ്രദേശത്തെത്തിയ പോലീസിന് കൃത്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍പിന്നീട് രഹസ്യ റെയ്ഡ് നടത്തുകയായിരുന്നു ചൂതാട്ടത്തിന്റെ കേന്ദ്രമായ വസന്ത് ഗോവണില്‍ പൊലീസ് പാഞ്ഞെത്തി. എന്നാല്‍ ഒരു സ്ത്രീയെ മാത്രം കണ്ട പൊലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും, ഇവിടെ നിന്നും പോയില്ലെങ്കില്‍ തന്നെ കൈയ്യേറ്റം ചെയ്തതിനും വീട്ടില്‍ അതിക്രമിച്ചു കയറിയതിനും കേസ് കൊടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.തെളിവിനായി പൊലീസ് വീട്ടില്‍ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങളും സ്ത്രീ കാണിച്ചു. സംഭവം ഗുരുതരമാണെന്ന് സംശയിച്ച പൊലീസ് അധികാരികള്‍ക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി.പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ ക്രിമിനല്‍ സംഘങ്ങള്‍ പൊലീസിനെ നിരന്തരമായ നിരീക്ഷിച്ചു വരികയാണെന്ന വിവരമാണ് അറിയാന്‍ സാധിച്ചത്. സിംഗാര്‍ മേഖലയില്‍ പ്രായമായ സ്ത്രീയുടെ നേതൃത്വത്തില്‍ അധോലോക പ്രവര്‍ത്തനങ്ങള്‍ നടക്കുതന്നായും പൊലീസ് കണ്ടെത്തി. കഞ്ചാവും മയക്കുമരുന്നുമടക്കമുള്ള അനധികൃത വില്‍പനയും ചൂതാട്ടവും ഇവിടെ സജീവമാണെന്നും മനസിലാക്കാന്‍ സാധിച്ചു. പെട്ടെന്ന് പിടികൂടാനാകാത്ത വിധം എല്ലായിടത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചാണ് ക്രിമിനലുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ നൂറുകണക്കിന് സിസിടിവി സ്ഥാപിച്ചത് കണ്ടെത്താനായതായാണ് വിവരം.