കൊച്ചി: രാജീവ് രവി സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമാകുന്ന ‘കമ്മട്ടിപാട’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്. ദുല്‍ഖറും രാജീവ് രവിയും ആദ്യമായി ഒന്നിച്ച് ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള രാജീവ് രവിയുടെ മൂന്നാമത്തെ ചിത്രമാണിത്. അനുരാഗ് കശ്യപ് ചിത്രമായ ‘ഗ്യാംഗ്‌സ് ഓഫ് വസേയ്പൂരി’ന്റെ ഛായഗ്രഹകനായ രാജീവ് രവിയുടെ മികച്ചൊരു ഗ്യാംഗ്‌സറ്റര്‍ ചിത്രമായിരിക്കും കമ്മട്ടിപാടമെന്നാണ് ആരാധകരുടെ പ്രതീക്ഷ.