ധാക്ക: ബംഗ്ലാദേശില്‍ സൂഫി പുരോഹിതനായ മുഹമ്മദ് ഷാഹിദുള്ളയെ തീവ്രവാദികള്‍ വെട്ടിക്കൊന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ ഷാഹിദുള്ളയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് രാജഷാഹിയിലെ മാവിന്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയതി. ഇതിന് മുമ്പ് തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങള്‍ക്ക് സമാനമായ രീതിയിലാണ് മുഹമ്മദ് ഷാഹിദുള്ളയെ കഴുത്ത് അറത്താണ് കൊലപ്പെടുത്തിയിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബംഗ്ലാദേശില്‍ നടക്കുന്ന കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ ഇരയാണ് ഷാഹിദുള്ള. ബംഗ്ലാദേശില്‍ ബ്ലോഗര്‍മാര്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുമുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്.