മുംബൈ: തെന്നിന്ത്യന്‍ നടി പത്മപ്രിയ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചുവരുന്നു. ‘ദ ഓര്‍ഫന്‍’ എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായിരിക്കുകയാണ് താരം. ദേശീയ അവാര്‍ഡ് ജേതാവായ രഞ്ജന്‍ പലിത്ത് ഒരുക്കുന്ന ചിത്രത്തിലെ നായകന്‍ നസിറുദ്ദീന്‍ ഷായുടെ മകന്‍ വിവാന്‍ ഷായാണ്. സംവിധായകന്റെ കുടുംബവുമായി ബന്ധപ്പെട്ട ആത്മകഥാംശമുള്ള ചിത്രമാണ് ദ ഓര്‍ഫന്‍ എന്ന് പത്മപ്രിയ പറയുന്നു. നായകന്റെ ആദ്യഭാര്യയുടെ വേഷത്തിലാണ് താനെന്നും കഥാപാത്രത്തെപ്പറ്റി കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും പത്മപ്രിയ പറഞ്ഞു. മാളവിക മോഹന്‍, കമാലിനി മുഖര്‍ജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.