രാജേഷ് പിള്ളയുടെ ട്രാഫിക് ഹിന്ദി പതിപ്പിറങ്ങി; മൂന്ന് വര്‍ഷം മുമ്പാണ് ഹിന്ദി റീമേക്ക് പൂര്‍ത്തിയായത്

മുംബൈ: ടിപ്പിക്കല്‍ ഒഴുക്കില്‍ നിന്ന് മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവുണ്ടാക്കിയ സംവിധായകനാണ് രാജേഷ് പിള്ളയും അദേഹത്തിന്റെ ചിത്രമായ ട്രാഫിക്കും. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് പുറത്തിറങ്ങിയത്. ബോളിവുഡ് ചിത്രങ്ങള്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്ന പതിവ് ഇപ്പോള്‍ മാറ്റിക്കുറിച്ചിരിക്കുകയാണ്. രാജേഷ് പിള്ളയെ അനുസ്മരിച്ചുകൊണ്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ മേഘ പിള്ളയും അണിയറ പ്രവര്‍ത്തകരോടൊപ്പം സിനിമ കാണാനെത്തി. മൂന്ന് വര്‍ഷം മുമ്പ് ചിത്രീകരണമാരംഭിച്ച ഹിന്ദി റീമേക്ക് നിരവധി പ്രതിസന്ധികള്‍ക്കിടെയാണ് രാജേഷ് പിള്ള പൂര്‍ത്തിയാക്കിയത്. ഹിന്ദിയില്‍ ശ്രീനിവാസന്‍ ചെയ്ത റോളില്‍ മനോജ് വാജ്‌പേയി, അനൂപ് മേനോന്റെ റോളില്‍ ജിമ്മി ഷെര്‍ഗില്‍, റഹ്മാന്‍ ചെയ്ത വേഷത്തില്‍ പ്രസോണ്‍ജിത് ചാറ്റര്‍ജി, ഡോക്ടറായി പരമ്പ്രതാ ചാറ്റര്‍ജി, വിനീത് ശ്രീനിവാസന്‍ ചെയ്ത റോളില്‍. വിശാല്‍ സിംഗ് എന്നിവരാണ് അഭിനയിക്കുന്നത്. ചിത്രത്തിന് മോശമായ അഭിപ്രായങ്ങള്‍ എവിടെ നിന്നും വരുന്നില്ല.

© 2025 Live Kerala News. All Rights Reserved.