ചരിത്രത്തിലാദ്യമായി ലണ്ടനില്‍ മുസ്ലീം മേയര്‍; ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി സാദിഖ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടു

ലണ്ടന്‍: ചരിത്രത്തിലാദ്യമായി ലണ്ടനില്‍ മുസ്ലീം മേയര്‍ അധികാരത്തില്‍ വന്നു.ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി സാദിഖ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടന്‍ കോര്‍പ്പറേഷനിലെ ആദ്യ മുസ്‌ലിം മേയറാണ് സാദിഖ് ഖാന്‍. കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സാക് ഗോള്‍ഡ്‌സ്മിത്തിനെ പിന്തള്ളിയാണ് സാദിഖ് ഖാന്‍ ചരിത്രവിജയം നേടിയത്. സാദിഖ് ഖാന് 1,310,143 വോട്ടുകള്‍ കിട്ടിയപ്പോള്‍ ഗോള്‍ഡ്‌സ്മിത്തിന് 994,614 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഫലത്തെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ സ്വാഗതം ചെയ്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായിട്ടാണ് സാദിഖ് ഖാന്‍ എത്തുന്നത്. 1970 ല്‍ പാകിസ്താനില്‍ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ ബസ് ഡ്രൈവറുടെ മകനാണ് അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സാദിഖ്.

© 2024 Live Kerala News. All Rights Reserved.