ന്യൂഡല്‍ഹി: ബിജെപി എംപി സാക്ഷി മഹാരാജ് പൊതുവേദിയില്‍ പെണ്‍കുട്ടിയോട് ജീന്‍സിന്റെ ബട്ടന്‍ അഴിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഒരു ബിജെപി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചപ്പോഴായിരുന്നു സംഭവം. പൊലീസ് ആക്രമണത്തില്‍ സ്ത്രീകള്‍ക്ക് പറ്റിയ പരുക്ക് കാണാനാണ് ജിന്‍സിന്റെ കുടുക്ക് അഴിപ്പിച്ചതെന്നും ഇതില്‍ അസ്വാഭാവികതയില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു. കസേരയിലിരിക്കുന്ന സാക്ഷി ഒരുപറ്റം സ്ത്രീകളുമായി സംസാരിക്കുകയും സമീപത്തുനില്‍ക്കുന്ന പെണ്‍കുട്ടിയോട് ജീന്‍സിന്റെ ബട്ടന്‍ അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. പെണ്‍കുട്ടി നേരിയ എതിര്‍പ്പ് പ്രകടിപ്പിക്കുന്നണ്ടെങ്കിലും മുതിര്‍ന്ന സ്ത്രീകള്‍ അവളെ നിര്‍ബന്ധിക്കുകയായിരുന്നു. പുരുഷന്‍മാര്‍ നോക്കിനില്‍ക്കവെയാണ് സംഭവം നടക്കുന്നത്.