കണ്ണിനുള്ളില്‍ വെക്കാവുന്ന ക്യാമറയുമായി സോണി രംഗത്ത്; സ്മാര്‍ട്ട്‌ഫോണ്‍ വഴി നിര്‍ദേശം നല്‍കിയാല്‍ ലെന്‍സ് തനിയേ ചിത്രമെടുക്കും

ഗൂഗിളിന്റേയും സാംസങ്ങിന്റേയും ചുവടുപിടിച്ച്് സോണി കമ്പനി കണ്ണിനുള്ളില്‍ വെക്കാവുന്ന കോണ്ടാക്ട് ലെന്‍സുമായി രംഗത്ത് വന്നു. സ്മാര്‍ട്ട്‌ഫോണ്‍ വഴി നിര്‍ദേശം നല്‍കിയാല്‍ ലെന്‍സ് തനിയേ ചിത്രമെടുക്കും. കണ്ണു ചിമ്മല്‍ ഉപയോഗിച്ചാണ് ക്യാമറയുടെ പ്രവര്‍ത്തനം. കണ്ണുകളുടെ ചിമ്മലുകള്‍ ക്യാമറയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധത്തിലുള്ള സെന്‍സറുകളാണ് ലെന്‍സിലുള്ളത്. സൂം, ഫോക്കസ്, അപ്പര്‍ച്ചര്‍ ചെയ്ഞ്ചിങ്ങ് ഫീച്ചറുകള്‍ ക്യാമറയില്‍ ഉണ്ടെന്നും സോണിയുടെ പേറ്റന്റ് അപേക്ഷയെ ഉദ്ധരിച്ച് സോണി ആല്‍ഫ റൂമേഴ്‌സ് പറയുന്നു. ക്യാമറ മാത്രമല്ല എടുത്ത ചിത്രങ്ങളുടെ ഡിസ്‌പ്ലേയും കോണ്ടാക്ട് ലെന്‍സിലുണ്ട്. എന്നാല്‍ ക്യമാറയുടെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

© 2024 Live Kerala News. All Rights Reserved.