വേശ്യയെന്ന് വിളിക്കുന്നത് സൗന്ദര്യമുള്ളത് കൊണ്ട്; മനോരോഗിയെന്ന് വിളിക്കുന്നതിലും ദു:ഖമില്ല; വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞ് നടി കങ്കണ

ന്യൂഡല്‍ഹി: വേശ്യയെന്ന് വിളിക്കുന്നത് തനിക്ക് ആവശ്യത്തിലധികം സൗന്ദര്യമുള്ളത് കൊണ്ടാണെന്നും മനോരോഗിയെന്ന് വിളിക്കുന്നതില്‍ ദു:ഖമില്ലെന്നും ബോളിവുഡ് താരം കങ്കണാ റാണത്ത്. ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നതായും തന്നെ അപമാനിച്ചവര്‍ക്കും വിവാദങ്ങള്‍ക്കുമുള്ള മറുപടിയാണ് ദേശീയപുരസ്‌ക്കാര നേട്ടമെന്നും ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങുകള്‍ക്കു ശേഷം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞു. സുന്ദരിയായതു കൊണ്ടാണ് താന്‍ ചിലര്‍ക്ക് വേശ്യയായി തോന്നിയത്. തന്റേടിയും കരിയറില്‍ വിജയം നേടിയതും കൊണ്ടാണ് മനോരോഗിയെന്നു വിളിക്കുന്നത്. എല്ലാവര്‍ക്കും ചീത്ത നേരവും നല്ല നേരവുമുണ്ട്. ചീത്ത കാലത്തിലൂടെ കടന്നു പോയാല്‍ നമുക്കു മുന്നില്‍ എത്തുന്നത് നല്ല കാലമായിരിക്കും. ഇവിടെ വരെയുള്ള തന്റെ യാത്ര അസാധാരണമായിരുന്നു. ഹിമാചല്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്നും ഇവിടെ വരെ എത്താന്‍ കഴിഞ്ഞത് കഴിവുകൊണ്ട് മാത്രമാണെന്നും അവര്‍ പറഞ്ഞു.
കങ്കണ റാണവത്തും ഹൃത്വിക് റോഷനുമായുള്ള ബന്ധം ബോളിവുഡില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇരുവരുടെയും സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നത് ബോളിവുഡില്‍ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.