സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണം; സൗമ്യ വധക്കേസിലെ പ്രതിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകര്‍ തയാറാകുന്നത് വേദനാജനകമാണെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണമെന്ന് സിനിമാ നടനും എംപിയുമായ സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഇത്തരം അധമമായ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കാടത്തം കാണുമ്പോള്‍ സൗദി മോഡല്‍ നടപ്പിലാക്കുന്നതില്‍ തെറ്റില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ശിക്ഷകളില്ലാത്തതല്ല അത് നടപ്പിലാക്കുന്നതിലെ കാലതാമസമാണ് പ്രശ്‌നം.വിചാരണാ നടപടികളിലെ കാലതാമസം ഒഴിവാക്കണം. കുറ്റക്കാര്‍ 30 ദിവസത്തിനുള്ളില്‍ ശിക്ഷിക്കപ്പെടുന്ന സംവിധാനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി വാദിക്കാന്‍ അഭിഭാഷകര്‍ തയാറാകുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.