ഗായകന്‍ മനോജ് കൃഷ്ണന്‍ വിടവാങ്ങി; അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

കൊച്ചി: ഗായകന്‍ മനോജ് കൃഷ്ണന്‍ വിടവാങ്ങി. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് അന്തരിച്ചത്. പാലക്കാടാണ് മനോജ് കൃഷ്ണന്റെ സ്വദേശം. മന്ത്രിക്കൊച്ചമ്മ, സോപാനം, ശുദ്ധ മദ്ദളം, കളിവാക്ക്, തിരകള്‍ക്കപ്പുറം, സുഭദ്രം, മോഹിതം തുടങ്ങിയ ചിത്രങ്ങളിലായി ഒന്‍പതോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിരവധി ഭക്തിഗാന കാസറ്റുകളിലും പാടിയിട്ടുണ്ട്. ദൂരദര്‍ശനിലും ഗാനമേള സംഘങ്ങളിലും സജീവമായിരുന്നു മനോജ്.