വിരാട് കോഹ്ലിക്ക് 24 ലക്ഷം രൂപ പിഴ; കുറഞ്ഞ ഓവര്‍ നിരക്കിനാണ് കോഹ്‌ലിക്ക് പിഴ ചുമത്തിയത്

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിക്ക് 24 ലക്ഷം രൂപ പിഴ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന കളിയിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് കോഹ്‌ലിക്ക് പിഴ ചുമത്തിയിരിക്കുന്നത്. നേരത്തെ പുനെ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന കളിയിലും ഓവര്‍ നിരക്ക് കുറഞ്ഞതിന് കോഹ്ലിക്ക് പിഴ ഒടുക്കേണ്ടി വന്നിരുന്നു. 12 ക്ഷം രൂപയായിരുന്നു പിഴ. ഇതേ തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ സസ്‌പെന്‍ഷന്‍ ആവും ഇനിയുള്ള ശിക്ഷ.

© 2024 Live Kerala News. All Rights Reserved.