ബസില്‍ യാത്ര ചെയ്യുമ്പോള്‍ യുവതിയെ ശല്യം ചെയ്ത യുവാവിനെ സഹയാത്രികരായ സ്ത്രീകള്‍ കൈകാര്യം ചെയ്തു; വീഡിയോ വൈറലായി

ഇസ്താംപുള്‍: ബസില്‍ യാത്ര ചെയ്യുമ്പോള്‍ യുവതിയെ ശല്യം ചെയ്ത യുവാവിനെ സഹയാത്രികരായ സ്ത്രീകള്‍ കൈകാര്യം ചെയ്തു. തുര്‍ക്കിയിലെ വടക്കു പടിഞ്ഞാറന്‍ നഗരമായ കൊസേലിയിലാണ് സംഭവം. ശല്യം ചെയ്ത യുവാവിന്റെ മുഖത്ത് യുവതി ആദ്യം തല്ലി. തുടര്‍ന്ന് മറ്റ് സ്ത്രീകളും ഏറ്റുപിടിക്കുകയായിരുന്നു. ബസിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഡെയ്‌ലി മെയിലാണ് വാര്‍ത്ത പുറത്തുവിട്ടത്. സ്ത്രീകളുടെ മര്‍ദ്ദനം തടയാന്‍ യുവാവ് ശ്രമിക്കുന്നുണ്ട്. ബസ് നിര്‍ത്തി പുറത്തിറക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

 

© 2024 Live Kerala News. All Rights Reserved.