കൊളറാഡോ: ഗര്‍ഭിണിയെ ആക്രമിച്ചശേഷം ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊന്ന മുപ്പത്തഞ്ചുകാരിയായ നഴ്സിന് 100 വര്‍ഷം തടവ് ശിക്ഷ. യു.എസിവെ കൊളറാഡോയിലാണ് സംഭവം. മിഷേല്‍ വില്‍കിന്‍സ് എന്ന യുവതിയെ ക്രൂരതയ്ക്ക് ഇരയാക്കിയ ഡൈനല്‍ ലേനിന്‍ എന്ന നഴ്സിനാണ് ശിക്ഷ ലഭിച്ചത്്. 2015 മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം. ഗര്‍ഭകാലത്തെ വസ്ത്രങ്ങള്‍ സംബന്ധിച്ച ഓണ്‍ലൈന്‍ പരസ്യം കണ്ട് ലേനിന്റെ ലോങ്മോണ്ടിലെ വീട്ടിലെത്തിയതായിരുന്നു ഏഴ് മാസം ഗര്‍ഭിണിയായിരുന്ന വില്‍കിന്‍സ്. അവിടെ വെച്ച് ലേന്‍ വില്‍കിന്‍സിനെ മര്‍ദ്ദിക്കുകയും കുത്തുകയും ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കുകയം ചെയ്തു. ആക്രമിക്കപ്പെട്ട വില്‍കിന്‍സ് അവശയായെങ്കിലും വീടിന്റെ താഴത്തെ മുറിയില്‍ കയറി കതകടച്ചിട്ട് എമര്‍ജന്‍സി നമ്പര്‍ 911ല്‍ വിളിച്ചു. അധികൃതര്‍ എത്തിയാണ് അവരെ ആശുപത്രിയിലെത്തിച്ചത്. വില്‍കിന്‍സിന്റെ പെണ്‍കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു.