മുംബൈ: ആക്ഷന്‍ ഹീറോ സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം സുല്‍ത്താനിലെ അനുഷ്‌ക ശര്‍മ്മയുടെ ഫസ്റ്റ് ലുക്കാണ് പുറത്ത് വന്നത്. സുല്‍ത്താന്‍ അലി ഖാന്‍ എന്ന ഗുസ്തിക്കാരന്റെ കഥ പറയുന്ന ചിത്രത്തില്‍ അറഫ എന്ന വനിതാ ഗുസ്തി താരത്തെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അനുഷ്‌കയുടെ ഫസ്റ്റ്‌ലു ക്ക് പോസ്റ്റര്‍ അനുഷ്‌ക തന്നെയാണ് തന്റെ ട്വിറ്റെര്‍ പേജിലൂടെ പുറത്തുവിട്ടത്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മുന്നേറുകയാണ്. ചിത്രത്തിലെ സല്‍മാന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ വാരം പുറത്ത് വിട്ടിരുന്നുവെങ്കിലും മികച്ച അഭിപ്രായം ഒന്നും നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അനുഷ്‌കയുടെ ലുക് സല്‍്മാനെക്കാള്‍ മികച്ചതെന്നാണ് പ്രേക്ഷകരുടെ പക്കല്‍ നിന്നും ലഭിക്കുന്ന പ്രതികരണം. അലി അബ്ബാസ് സഫര്‍ സംവിധാനം നിര്‍വഹിക്കുന്ന ‘സുല്‍ത്താന്‍’ ഈദിന് തീയറ്ററുകളില്‍ എത്തിക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.