ജയ്പൂര്‍: രാജസ്ഥാനില്‍ മലിനജലം കുടിച്ച് 11 പേര്‍ മരിച്ചു. ഭിന്നശേഷിയുള്ളവരെ പാര്‍പ്പിക്കുന്ന സര്‍ക്കാര്‍ ഭവനിലാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ കുട്ടികളും പെടുന്നു. മൂന്നു കുട്ടികളുടെ നില ഗുരതരമാണ്. ഇവരെ ജയ്പൂരിന് സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍ക്കാരിന്റെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ദുരന്തത്തില്‍ പെട്ടവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.