എണ്ണ ഉല്‍പാദനം കുറഞ്ഞു; ഐഎസ് സാമ്പത്തികമായി തകരുന്നു; പിടിച്ച് നില്‍ക്കാന്‍ മത്സ്യകൃഷിയും കാര്‍ വില്‍പ്പനയും

ബാഗ്ദാദ്: എണ്ണ ഉല്‍പാദനം കുറഞ്ഞത് കൊണ്ട് ഐഎസ് സാമ്പത്തികമായി തകരുന്നു. ഭീകരര്‍ മത്സ്യകൃഷിയും കാര്‍ വില്‍പ്പനയും വരുമാനമാക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ട്. എണ്ണ ഉത്പാദനമാണ് ഐഎസിന്റെ പ്രധാന വരുമാനം. മാസം തോറും ലക്ഷകണക്കിന് ഡോളറാണ് ഐഎസ് സമ്പാദിക്കുന്നത്. ഇത് പല പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കും. ആയുധങ്ങള്‍ വാങ്ങാനാണ് പ്രധാനമായും പണം ശേഖരിക്കുന്നത്. ഐഎസിനെതിരെ ലോകരാജ്യങ്ങള്‍ പോരാടന്‍ ആരംഭിച്ചതോടെ ഭീകരക്ക് കനത്ത വെല്ലുവിളിയായി. ഐഎസി ഭീകരരെ ഭയന്ന് ഉപേക്ഷിച്ച് പോയ കര്‍ഷകരുടെ സ്ഥലങ്ങളിലാണ് ഭീകരര്‍ ഫാം നടത്തുന്നത്. ഇതിനു പുറമെ കാര്‍ വില്‍പ്പനയും ഐഎസ് നടത്തുണ്ട്. ബാഗ്ദാദാണ് ഐഎസിന്റെ പ്രധാനപ്പെട്ട സാമ്പത്തിക മേഖല.

© 2024 Live Kerala News. All Rights Reserved.