ചെന്നൈ: വില്ലനായി അഭനയിക്കാനാവില്ലെന്ന് നടന്‍ മമ്മൂട്ടി. നെഗറ്റീവ് ടച്ചുള്ള കഥാപാത്രം നല്‍കിയതിനെത്തുടര്‍ന്ന് മമ്മൂട്ടി തമിഴ് വിജയ് ചിത്രം ഉപേക്ഷിച്ചു. വിജയ് നായകനായ അഴകിയ തമിഴ്മകന്‍ ഒരുക്കിയ ഭരതിന്റെ വിജയ് ചിത്രമാണ് മമ്മൂട്ടി വേണ്ടെന്ന് വെച്ചത്. ജില്ലയില്‍ വിജയ് യ്‌ക്കൊപ്പം മലയാളത്തിലെ മെഗാ താരങ്ങളില്‍ ഒരാളായ മോഹന്‍ലാല്‍ അഭിനയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയും ഇളയ ദളപതിക്കൊപ്പം തമിഴില്‍ എത്തുന്നെന്ന വാര്‍ത്ത വന്നത് മമ്മുട്ടിയുടേയും വിജയ് യുടേയും ആരാധകരെ ഒരുപോലെ ആകാംഷയില്‍ ആക്കിയിരുന്നു. എന്നാല്‍ ഈ ഓഫര്‍ മമ്മൂട്ടി ഉപേക്ഷിച്ചതായി വാര്‍ത്തകള്‍ വരികയും കാരണത്തെക്കുറിച്ച് വിവിധ അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തിരുന്നു. എന്തായാലും മമ്മൂട്ടി ഉപേക്ഷിച്ച വേഷത്തിലേക്ക് അണിയറക്കാര്‍ ഇപ്പോള്‍ തെലുങ്ക് സീനിയര്‍ താരങ്ങളില്‍ ഒരാളായ ജഗപതി ബാബുവിനെ ഉറപ്പിച്ചിട്ടുണ്ട്. അതിനിടയില്‍ തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന പേരന്‍പില്‍ മമ്മൂട്ടി അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ട്. അരവിന്ദിന്റെ വന്ദേമാതരമാണ് മമ്മൂട്ടി ഒടുവില്‍ അഭിനയിച്ച തമിഴ്ചിത്രം. മെഗാസ്റ്റാര്‍ സരോജ് കുമാറിനെപ്പോലെ തനിക്ക് പൊങ്ങച്ചം കാണിക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ മാത്രമായി ഒതുങ്ങുകയാണ് മമ്മൂട്ടി.