റാഖ: ചാരന്മാരെന്ന് ആരോപിച്ച് ഐഎസ് രണ്ടുപേരെ കുരിശിലേറ്റി വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ചാരന്‍മാരെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്കില്‍ത്തന്നെ ക്യാമറ ഘടിപ്പിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സിറിയയിലെ ഐഎസിന്റെ നിയന്ത്രണത്തിലുള്ള റഖയിലാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വലിയ ജനക്കൂട്ടത്തിന് മുന്നിലായിരുന്നു കൊലപാതകങ്ങള്‍ നടന്നത്. ഐഎസിന്റെ പ്രചാരണ ചാനലായ വിലായത്ത് അര്‍ റഖയിലാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച രണ്ടുപേരെയാണ് കുരിശില്‍ തറച്ചിരിക്കുന്നത്. ഇവര്‍ ചെയ്ത കുറ്റം ജനക്കൂട്ടത്തിന് മുമ്പാകെ വായിച്ചശേഷമാണ് വധശിക്ഷ നടപ്പാക്കിയത്. കണ്ണുകെട്ടിയശേഷം ഓരോരുത്തരെയായി കൊണ്ടുവന്ന് കുരിശിലേറ്റുകയാണ് ചെയ്തത്. പിന്നീട് വെടിയുതിര്‍ത്ത് വധശിക്ഷ നടപ്പാക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹത്തില്‍ ഇവര്‍ ചെയ്ത കുറ്റം വലിയ പേപ്പറിലെഴുതി പതിച്ചു.