തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വെള്ളറട വില്ലേജ് ഓഫീസിലെ സ്‌ഫോടനം. വില്ലേജ് അസിസ്റ്റന്‍ഡ് അടക്കം ഏഴുപേര്‍ക്ക് പരുക്കേറ്റു. വില്ലേജ് അസിസ്റ്റന്‍ഡ് വേണുഗോപാലന്റെ പരുക്ക് ഗുരുതരമാണ്. ഇയാള തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രാവിലെ 11മണിയോടെയാണ് സംഭവം. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയയാള്‍ ചെറിയ പെട്ടി വില്ലേജ് ഓഫീസിന്റെ തറയിലേക്ക് ഇടുകയും തീപ്പെട്ടി ഉരച്ച് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ തീ പിടിക്കുന്നതിന് മുന്‍പേ പെട്ടി പൊട്ടിത്തെറിച്ചു. ബൈക്കിലെത്തിയ അക്രമി ഓടിരക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനായിട്ടില്ല. നിരവധി ഫയലുകള്‍ കത്തി നശിച്ചു. ഏതു തരം രാസവസ്തുവാണെന്ന് പൊലീസ് അന്വേഷിക്കുന്നു.