കൊച്ചി: മലയാളത്തിന്റെ അനശ്വരപ്രതിഭ മോഹന്‍ലാലും സുചിത്രയും ഒരു മനസ്സായിട്ട് 28 ആണ്ട് തികഞ്ഞു. ഭാര്യ സുചിത്രയുടെ മുഖത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് ഈ ദിനത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തത്. വിയറ്റ്‌നാമില്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്തസുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇത്തവണ വാര്‍ഷികാഘോഷങ്ങള്‍. 1988 ഏപ്രില്‍ 28ന് ഒരു വ്യാഴാഴ്ചയായിരുന്നു ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. സിനിമയിലെ വിവാഹബന്ധങ്ങള്‍ ശാശ്വതമല്ലെന്ന് പലരും പറയുമ്പോഴും മോഹന്‍ലാലിനെ പോലുള്ള താരങ്ങളുടെ ജീവിതം അതിനപവാദമാണ്. പ്രണവും വിസ്മയയുമാണ് ഇരുവരുടെയും മക്കള്‍. വിദേശത്ത് അവധി ആഘോഷിക്കുന്ന ലാല്‍ തിരികെ വന്നാലുടന്‍ ജിബു ജേക്കബിന്റെ സിനിമയില്‍ ജോയിന്‍ ചെയ്യും. അദ്ദേഹത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകന്‍ ഉടന്‍ റിലീസ് ചെയ്യും. അതിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ നടക്കുകയാണ്.