ക്വിറ്റോ: ഇക്വഡറിലെ ഭൂകമ്പം തകര്‍ത്തത് 120,000 കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം.യൂണിസെഫ് പുറത്തുവിട്ട കണക്കാണിത്. ഭൂകമ്പത്തില്‍ 280 ല്‍ അധികം സ്‌കൂളുകള്‍ തകര്‍ന്നതോടെയാണ് കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയത്. 650 ലേറെ പേരുടെ ജീവന്‍ കവര്‍ന്ന ദുരന്തത്തിന്റെ ആഘാതത്തില്‍ കഴിയുന്ന കുട്ടികളുടെ രക്ഷയ്ക്ക് ഉതകുന്നതാണു വിദ്യാഭ്യാസമെന്നും ഇക്വഡോറിലെ യൂണിസെഫ് പ്രതിനിധി ഗ്രാന്‍ഡ് ലെയ്റ്റി പറഞ്ഞു. 20,000 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുമെന്ന് യുണിസെഫ് അറിയിച്ചു. 60,000 കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സാധനങ്ങളും വിതരണം ചെയ്യും. ഇക്വഡോറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂകമ്പത്തില്‍ 655 ജീവനാണു പൊലിഞ്ഞത്. 4,605 പേര്‍ പരിക്കേല്‍ക്കുകയും 41 പേരെ കാണാതാവുകയും ചെയ്തു. 29,067 പേര്‍ ഭവനരഹിതരായെന്നാണു പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കാനാണ് യൂണിസെഫിന്റെ തീരുമാനം.