മൂന്നു വയസ്സുകാരന്‍ ബിഎംഡബ്ലൂ കാറില്‍ അഭ്യാസ പ്രകടനം നടത്തി;വീഡിയോ വൈറലാകുന്നു

മൂന്നു വയസ്സുകാരന്‍ ബിഎംഡബ്ലൂ കാറില്‍ ഞെട്ടിപ്പിക്കുന്ന അഭ്യാസ പ്രകടനം നടത്തി. ഇറാഖില്‍ നിന്നുള്ള മൂന്നു വയസ്സുകാരനാണ് കാറില്‍ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്. കാര്‍ ഉപയോഗിച്ചുള്ള കുട്ടിയുടെ അഭ്യാസങ്ങള്‍ മാതാപിതാക്കള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയായില്‍ ഇട്ടത്. കാറിന്റെ സീറ്റില്‍ കൃത്യമായി ഇരിക്കാന്‍ പോലും സാധിക്കാത്ത കുട്ടിയാണ് അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്. വിവിധ അഭ്യാസ പ്രകടനങ്ങളും കുട്ടി കാണിക്കുന്നുണ്ട്. കാര്‍ ഡ്രിഫ്റ്റ് ചെയ്യിക്കുന്ന മൂന്നു വയസ്സുകാരന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ലൈവ് ലീക്ക് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വാഹനങ്ങള്‍ ഓടിക്കുന്നതിന് ഇറാഖില്‍ അനുവദിച്ചിട്ടുള്ള മിനിമം പ്രായം 17 വയസാണ്. വീഡിയോ വൈറലായതോടെ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി നിരവധി ജനങ്ങള്‍ രംഗത്തെത്തി.

 

© 2025 Live Kerala News. All Rights Reserved.