മൊബൈല്‍ ഫോണുകളില്‍ പാനിക്ക് ബട്ടന്‍ നിര്‍ബന്ധമാക്കുന്നു; അപകട സാഹചര്യങ്ങളില്‍ മൊബൈലില്‍ നിന്നു സന്ദേശം അയക്കുന്ന സംവിധാനമാണിത്

രാജ്യത്ത് വില്‍ക്കുന്ന മൊബൈല്‍ ഫോണുകളില്‍ 2017 ജനുവരി മുതല്‍ പാനിക്ക് ബട്ടന്‍ നിര്‍ബന്ധമാക്കി. അപകട സാഹചര്യങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്കു മൊബൈലില്‍ നിന്നു സന്ദേശം അയക്കുന്നതിനുള്ള സംവിധാനമാണിത്. അടിയന്തര സാഹചര്യങ്ങളില്‍ പാനിക്ക് ബട്ടന്‍ അമര്‍ത്തിയാല്‍ വീട്ടിലേയ്‌ക്കോ കൂട്ടുകാരുടെ ഫോണിലേയ്‌ക്കോ സ്ഥലവിവരം അടക്കം ജാഗ്രത സന്ദേശം ലഭിക്കുന്ന രീതിയിലാണു പാനിക്ക് ബട്ടന്‍ തയാറാക്കുന്നത്. നിര്‍ഭയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മൊബൈല്‍ ഫോണുകളില്‍ പാനിക്ക് ബട്ടണ്‍ ഏര്‍പ്പെടുത്തണമെന്ന് ആവിശ്യം ഉയര്‍ന്നു.

© 2024 Live Kerala News. All Rights Reserved.