പൂനെ: റൈസിംഗ് പൂനെയെ തോല്‍വിയില്‍ നിന്ന് കരകയറ്റാന്‍ ഓസീസ് താരം ഉസ്മാന്‍ ഖ്വാജയെ ടീമിലേക്ക് വരാന്‍ ശ്രമം പുരോഗമിക്കുന്നു. പരിക്കേറ്റ് മടങ്ങിയ ഇംഗ്ലീഷ് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണ് പകരം ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജന്റെ ശ്രമം. ഓസീസ് താരവുമായി പൂനെ ടീം അധികൃതര്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. പൂനെ കോച്ച് സ്റ്റീഫണ്‍ ഫ്‌ളെമിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഖ്വാജയെ ലഭിക്കുന്നതിനായി തങ്ങള്‍ ശ്രമം തുടങ്ങിയതായും വിസ ലഭിക്കുകയാണെങ്കില്‍ ഉസ്മാന്‍ ഖ്വാജ പൂനെ ടീമിനൊപ്പം ചേരുമെന്ന് ഫ്‌ളെമിംഗ് അറിയിച്ചു.
ഓസ്‌ട്രേലിയക്കായി 15 ടെസ്റ്റും അഞ്ച് ഏകദിനവും ഏഴ് ട്വന്റി20യും മാത്രം കളിച്ചിട്ടുളള ഈ 20കാരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടെസ്റ്റില്‍ നാല് സെഞ്ച്വറികള്‍ ഇതിനോടകം കണ്ടെത്തിയിട്ടുളള താരം ട്വന്റി20യിലും ഏകദിനത്തിലും മികച്ച റെക്കോര്‍ഡുളള താരമാണ്. ഐപിഎല്ലില്‍ ആറ് കളികളില്‍ നാല് തോല്‍വിയും രണ്ട് ജയവുമായി ആറാം സ്ഥാനത്തുള്ള പൂനെക്ക് ഇനിയുള്ള മത്സരം നിര്‍ണായകമാണ്.