പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ ശിക്ഷ രക്ഷിതാക്കള്‍ക്ക്; ദേശീയപാതകളില്‍ ത്രീഡി പെയിന്റിങ് കൊണ്ട് സ്പീഡ് ബ്രേക്കറുകള്‍ നിര്‍മിക്കും

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ശിക്ഷ രക്ഷിതാക്കള്‍ക്ക് ലഭിക്കുന്നവിധം മോട്ടോര്‍ വാഹനനിയമം പരിഷ്‌കരിക്കുന്നു. ഇതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ രാജസ്ഥാന്‍ ഗതാഗത മന്ത്രി യൂനുസ് ഖാന്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും 15 ദിവസത്തിനകം സമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം അറിയിച്ചത്. ദേശീയപാതകളില്‍ ത്രീഡി പെയിന്റിങ് കൊണ്ട് സ്പീഡ് ബ്രേക്കറുകള്‍ നിര്‍മിക്കുമെന്നും നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ പറഞ്ഞു. പരീക്ഷണാര്‍ഥം സ്ഥാപിച്ച ഒരു ത്രീഡി വരമ്പിന്റെ ഫോട്ടോയും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാഴ്ചയില്‍ റോഡില്‍ ഉയര്‍ന്നുനില്‍ക്കുന്ന വരമ്പുണ്ടെന്ന് തോന്നിക്കും. എന്നാല്‍, അത് കേവലം പെയിന്റിങ് മാത്രമായിരിക്കും. വേഗത കുറക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്ന ത്രീഡി വരമ്പ് കടക്കുമ്പോള്‍ പക്ഷേ കുലുക്കം അനുഭവിക്കേണ്ടതുമില്ല.

© 2024 Live Kerala News. All Rights Reserved.