വാഷിംഗ്ടണ്‍: മദ്യപിച്ചെത്തിയ ഇന്ത്യന്‍ വംശജയായ ലേഡി ഡോക്ടര്‍ ടാക്‌സി ഡ്രൈവറെ കയ്യേറ്റം ചെയ്തു. അമേരിക്കയിലെ മിയാമി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ അഞ്ജലി രാംകിസൂണിനെയാണ് ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.
യൂബര്‍ ടാക്‌സി ഡ്രൈവറെ അഞ്ജലി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായ സാഹചര്യത്തിലാണ് ഡോക്ടര്‍ക്ക് പണിപോയത്.
ഇക്കഴിഞ്ഞ ജനുവരി 19 നാണ് യൂബര്‍ ഡ്രൈവറെ അഞ്ജലി കൈയ്യേറ്റം ചെയ്യുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റു ചെയ്യപ്പെട്ടത്. മൂന്നു മാസം കൊണ്ട് 73 ലക്ഷത്തോളം പേരാണ് വീഡിയോ യൂട്യൂബില്‍ കണ്ടത്. അഞ്ജലി ഡ്രൈവര്‍ക്കു നേരെ അടിക്കാന്‍ കൈ ഉയര്‍ത്തുന്നതും ഡ്രൈവര്‍ യുവതിയെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. കാറിനുള്ളില്‍ നിന്നും ചില സാധനങ്ങള്‍ യുവതി പുറത്തേക്ക് വലിച്ചെറിയുന്നുമുണ്ട്. മദ്യപിച്ചെത്തിയതിനെത്തുടര്‍ന്ന് വീട്ടിലെത്തിക്കാന്‍ ഡ്രൈവര്‍ വിസമ്മതിച്ചതാണ് അഞ്ജലിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിന് ശേഷം അഞ്ജലി മാപ്പു ചോദിക്കുകയും ചെയ്തു.