ജറൂസലം: രണ്ടരമാസം ജയിലിലടച്ച പലസ്തീനി ബാലികയെ ഇസ്രായേല്‍ മോചിപ്പിച്ചു. 12 കാരിയായ ദി അല്‍ വാവിയേയാണ് മോചിപ്പിച്ചത്. നരഹത്യാകുറ്റം ചുമത്തിയാണ് ഈ ബാലികയെ നാലരമാസത്തെ തടവിന് ശിക്ഷിച്ചത്. ഫെബ്രുവരി 9നാണ് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴിക്ക് അല്‍ വാവിയെ സൈന്യം പരിശോധിക്കുകയും ബാഗിനുള്ളില്‍ നിന്ന് കത്തി കണ്ടെടുത്തെന്നാരോപിച്ച് തടവുശിക്ഷ വിധിക്കുകയും ചെയ്തത്്. 2,000 യു.എസ് ഡോളര്‍ പിഴയും ചുമത്തി. ജയിലില്‍ ഏറ്റവും പ്രായംകുറഞ്ഞ തടവുകാരിയും വാവിയായിരുന്നു. നിലവില്‍ 7000 പലസ്തീനികള്‍ ഇസ്രായേല്‍ ജയിലില്‍ കഴിയുന്നുണ്ട്. അതില്‍ 440 പേര്‍ കുട്ടികളാണ്.