ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിച്ചുവെന്ന പഴിയും സര്‍ക്കാരിന് കേള്‍ക്കേണ്ടി വരും. വിജയ് മല്യ വിഷയവും ചര്‍ച്ചയാകും. അടുത്ത മാസം 13 വരെയാണ് സമ്മേളനം. രാജ്യസഭയിലേക്ക് നിര്‍ദേശിച്ച സുരേഷ്‌ഗോപി സത്യപ്രതിജ്ഞ ചെയ്യും. ഈ സമ്മേളനത്തില്‍ സര്‍ക്കാരിന് ചരക്ക് സേവന നികുതി പാസാക്കണമെങ്കില്‍ പ്രതിപക്ഷത്തിന്റെ മുന്‍പില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. സഭ സുഗമമായി നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്പീക്കര്‍ പതിവ് പോലെ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷിയോഗത്തിലും ഭരണപ്രതിപക്ഷങ്ങള്‍ അവരവരുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.