ഹോളിവുഡ് താരമായ ജെന്നിഫര്‍ അനിസ്റ്റണ്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി തെരഞ്ഞെടുക്കപ്പെട്ടു. പീപ്പിള്‍സ് മാഗസിന്റെ തെരഞ്ഞെടുപ്പിലാണ് അനിസ്റ്റണ്‍ മുന്നിലെത്തിയത്. എല്ലാ വര്‍ഷവും ലോകത്തിലെ ഏറ്റവും സുന്ദരനെയും സുന്ദരിയെയുമാണു പീപ്പിള്‍സ് മാസിക തിരഞ്ഞെടുക്കുക. 2004ലും അനിസ്റ്റണ്‍ ഇതേ ബഹുമതി നേടിയിരുന്നു. 1993 ല്‍ ലെപ്രചൗന്‍ എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡില്‍ എത്തുന്നത്. ബ്രൂസ് അല്‍മൈറ്റി, റോക്ക് സ്റ്റാര്‍, ദ ബ്രേക്ക് അപ്, മാര്‍ലി ആന്റ് മി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി പുരസ്‌കാരം, സാഗ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ജെന്നിഫര്‍ നേടിയിട്ടുണ്ട്.