ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കി. വിദേശകാര്യമന്ത്രാലയം അയച്ച കത്തിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. നാല് ആഴ്ചത്തേക്ക് മല്യയുടെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചിരിക്കുയാണ്. ലണ്ടനില്‍ കവിയുന്ന മല്യയെ ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തിക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ കൂടി ഭാഗമായാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയതെന്നാണ് അറിയുന്നത്. മല്യയുടെ നയതന്ത്ര പാസ്‌പോര്‍ട്ടാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ വിദേശത്തുള്ള മല്യയുടെ താമസം നിയമവിരുദ്ധമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മല്യയ്ക്ക് ഉടന്‍ തന്നെ ഇന്ത്യയിലേക്ക് മടങ്ങി വരേണ്ടതായി വരും. മല്യയെ ലണ്ടനില്‍ നിന്നും കയറ്റിവിടാനുള്ള നടപടികള്‍ ഉടന്‍ തന്നെ അവര്‍ക്ക് ആരംഭിക്കേണ്ടി വരും.