വാഷിംഗ്ടണിലെ മോട്രോ സ്‌റ്റേഷനില്‍ വന്‍സ്‌ഫോടനം; യാത്രക്കാരെ ഒഴിപ്പിച്ചു; മെക്കാനിക്കല്‍ റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ മോട്രോ സ്‌റ്റേഷനില്‍ വന്‍സ്‌ഫോടനം . ടെന്‍ലി ടൗണ്‍ മെട്രോ സ്‌റ്റേഷനിലാണ് സ്‌ഫോടനവും തീപിടുത്തവും ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഏറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാസേന മെട്രോ സ്‌റ്റേഷനില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. സ്ഥലത്ത് നിരവധി സ്‌ഫോടനശബ്ദങ്ങള്‍ കേട്ടെന്ന് യാത്രക്കാര്‍ പറയുന്നു. മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഉയര്‍ന്ന തോതില്‍ തീയും പുകയും ഉയരുന്നുണ്ടെന്നാണ് യാത്രക്കാരുടെ നേര്‍സാക്ഷ്യങ്ങള്‍. അതേസമയം മെട്രോ സ്‌റ്റേഷന്റെ മെക്കാനിക്കല്‍ റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

© 2025 Live Kerala News. All Rights Reserved.