ഇസ്‌ലാമാബാദ്: സൈന്യവുമായി നവാസ് ശരീഫ് ഇടഞ്ഞതോടെ പാകിസ്ഥാന്‍ അട്ടിമറി ഭീതിയില്‍. നവാസ് ഷരീഫും പാക്ക് സൈനിക മേധാവി റഹീല്‍ ഷരീഫും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ചിട്ടുണ്ട്. വിവിധ ലോകരാജ്യ നേതാക്കളുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തിയ പാനമ രേഖകളില്‍ നവാസ് ഷരീഫിന്റെ പേരുമുണ്ടായിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് സൈന്യവും ഷരീഫും തമ്മില്‍ കോര്‍ത്തത്. ദൈവത്തോടും ജനങ്ങളോടും മാത്രമാണ് താന്‍ കണക്കു ബോധിപ്പിക്കേണ്ടതെന്ന് സ്വകാര്യ ചാനലില്‍രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ഷരീഫ് പറഞ്ഞു. പാനമ രേഖകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഏതു തരത്തിലുള്ള അന്വേഷണം നേരിടാനും താന്‍ തയാറാണെന്നും ഷരീഫ് അറിയിച്ചു. സൈന്യം ഭരണകൂടത്തെ അട്ടിമറിച്ച പാരമ്പര്യമുള് പാകിസ്ഥാനില്‍ വരുംദിനങ്ങളില്‍ ആ സാധ്യതയിലാണ് രാജ്യത്തിന്റെ ഭാവി.