കങ്കണയും ഋതിക് റോഷനും പരസ്പരം സ്വാകാര്യ ഇമെയില്‍ അയച്ചു; കങ്കണയുടെ അക്കൗണ്ട് ഹൃത്വിക് ഹാക്ക് ചെയ്തുവെന്ന് രംഗോലി

മുംബൈ: നടി കങ്കണയും ഹൃത്വികും തമ്മില്‍ പരസ്പരം സ്വകാര്യ ഇമെയില്‍ അയച്ചിരുന്നതായി തെളിവുകള്‍. നേരത്തെ കങ്കണയും ഹൃത്വികും മാത്രമായിരുന്നു വിവാദത്തിലെങ്കില്‍ ഇപ്പോള്‍ നടിയുടെ സഹോദരി രംഗോലിയും രംഗത്തുണ്ട്. കങ്കണ ഹൃതിക്കിന് അയക്കേണ്ട മെയില്‍ അബദ്ധത്തില്‍ അയച്ചത് സഹോദരി രംഗോലിയ്ക്കാണ്. അങ്ങനെയാണ് കാര്യങ്ങള്‍ രംഗോലിയും അറിയുന്നത്. തന്റെ സഹോദരി അതിരുവിട്ട വീഡിയോയും ചിത്രങ്ങളും ഹൃതിക്കിന് അയച്ചിട്ടുണ്ടെന്നറിഞ്ഞതോടെ രംഗോലി വലിയ വിഷമത്തോടെ അതിനു മറുപടിയും നല്‍കുന്നുണ്ട്. ഒറ്റപ്പെടുത്തുന്നതില്‍ കങ്കണ ഏറെ ദുഃഖിതയാണെന്നാണ് രംഗോലി പറയുന്നത്. മാത്രമല്ല കങ്കണയുടെ അക്കൗണ്ട് ഹൃത്വിക് ഹാക്ക് ചെയ്തുവെന്നും രംഗോലി ആരോപിക്കുന്നു. താനങ്ങനെ ചെയ്തിട്ടില്ലെന്നും അത്തരത്തിലൊരു മെയില്‍ ഐഡി തനിക്കില്ലെന്നും ഹൃത്വിക് രംഗോലിയോട് പറയുന്നുണ്ട്. ഇത് വായിച്ചിട്ട് രംഗോലി ക്ഷമാപണം നടത്തി തിരിച്ച് മെയില്‍ അയച്ചിട്ടുമുണ്ട്. ഈ മെയിലുകളാണ് പുറത്തായത്. സത്യത്തില്‍ കങ്കണ ഹൃതിക്കിന് അയച്ച മെയില്‍ ശരി തന്നെയാണോ? അതോ മറ്റാരുടെയെങ്കിലും മെയില്‍ ഐഡിയിലേക്കാണോ കങ്കണ അയച്ചിരിക്കുന്നത്. തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. കങ്കണയുടെ ഇ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നുണ്ട്. ആറു മാസ കാലയളവിനിടയില്‍ കങ്കണ ഹൃത്വികിന് അയച്ച 3000 ഇ മെയിലുകളില്‍ സ്വന്തം നഗ്‌നചിത്രം പോലും ഉണ്ടായിരുന്നതായിട്ടാണ് വിവരം. ഒരു ദിവസം ആറ് മിനിറ്റില്‍ ഒരെണ്ണം എന്ന ക്രമത്തില്‍ പോലും കങ്കണ ഹൃത്വികിന് മെയില്‍ അയയ്ക്കുകയുണ്ടായി. ഇതാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.