ഇന്ത്യയെ പല ഘട്ടത്തിലും കൂറ്റന്‍ സ്‌കോറുകളിലേക്ക് എത്തിച്ചത് വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് ആണ്. കോഹ്‌ലിയുടെ ബാറ്റിംഗ് കരുത്തിന്റെ ശക്തിയാണ് ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലെന്ന് പറയേണ്ട വരും. കളിക്കളത്തില്‍ സിക്‌സറുകളും ഫോറുകളും അടിച്ചുകൂട്ടുന്ന കോഹ്‌ലിയുടെ ബാറ്റിംഗ് കൃത്യത അറിയണമെന്നുണ്ടെങ്കില്‍ ഈ വീഡിയോ കാണണം. കളിക്കളത്തിന് പുറത്ത് വിരാടിന്റെ ബാറ്റിംഗ് പരിശീലനത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഉരുട്ടി വിടുന്ന ടയറിലൂടെ കൃത്യതയോടെ പന്ത് അടിച്ചുവിടുന്ന കോഹ്‌ലിയുടെ വീഡിയോയാണ് ഇത്.