വേലുത്തമ്പി ദളവയായി പൃഥ്വിരാജ്; വിജിതമ്പി-രഞ്ജിപ്പണിക്കര്‍ ടീമിന്റെ ചിത്രം

കൊച്ചി: ഉറുമിയിലെ ചരിത്രനായകനെ മികവുറ്റതാക്കിയ പ്രിയതാരം പൃഥ്വിരാജ് വേലുത്തമ്പി ദളവയായെത്തുന്നു. നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളിക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച വിജി തമ്പിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് തന്നെ ചിത്രം നിര്‍മ്മിക്കുമെന്നും സൂചനയുണ്ട്. അനൂപ് മേനോന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. സന്തോഷ് ശിവന്‍ , റസൂല്‍ പൂക്കുട്ടി തുടങ്ങി നിരവധി പ്രമുഖര്‍ ചിത്രത്തിന്റെ അണിയറയില്‍ ഉണ്ടാകുമെന്നാണ് വിവരം.

© 2025 Live Kerala News. All Rights Reserved.