കൊച്ചി: കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യിലെ ‘കണ്ണുകള്‍ കാലിടറി’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഈ ഗാനത്തിന്റെ രചനയും സംഗീതവും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. നവാഗതനായ ഋഷി ശിവകുമാര്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്നു. മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സുരേഷ് കൃഷ്ണ, അനീഷ് ജി മേനോന്‍, നന്ദന്‍ ഉണ്ണി, മിഥുന്‍ നായര്‍ തുടങ്ങിയ മറ്റു താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒഫീഷ്യല്‍ സോങ്ങ് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാം. ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തും.